National
ന്യൂഡല്ഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകിയ സംഭവത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്.
അടൂര് പ്രകാശ് കള്ളം പറയില്ലെന്നും കഴമ്പുള്ള പരാതിയാണെന്നാണ് വിശ്വാസമെന്നും കെ. സുധാകരൻ പറഞ്ഞു. സര്ക്കാര് പ്രവര്ത്തനത്തില് കൂടിയാലോചന വേണം. അടൂര് പ്രകാശിന്റെ പരാതിക്ക് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാക്കള് എല്ലാവരും പ്രശ്ന പരിഹാരത്തിനായി ഇടപെടുന്നുണ്ട്. പാര്ട്ടിയാണ് ആദ്യമെന്നും പിന്നെയാണ് രാഷ്ട്രീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്ക്കാര് പ്രവര്ത്തനത്തില് തിരുത്ത് വേണം എന്നാണ് എല്ലാവരും പറയുന്നതെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിൽ പരാതി നൽകി രാജ്യസഭാ എംപി ജെബി മേത്തർ. സംസ്ഥാന പൊലിസ് മേധാവിക്കാണ് ജെബി മേത്തർ എംപി പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾ, ഭീഷണികൾ, അപകീർത്തികരമായ മീമുകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ജെബി മേത്തർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയോടൊപ്പം 120 പേജ് സ്ക്രീൻഷോട്ടുകളും എംപി തെളിവായി നൽകിയിട്ടുണ്ട്. യുഡിഎഫ് യോഗം ചേരുന്നില്ലെന്ന അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്ക് മാധ്യമങ്ങളോട് മറുപടി നൽകിയതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചതെന്ന് ജെബി മേത്തർ പറയുന്നു.
Kerala
തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ചിപ്സൺ കമ്പനിയുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചു. ലോകായുക്തയിലാണ് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി വി.ഡി.സതീശൻ മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ.എം.ഷാജഹാന്റെ ഹർജിയിൽ ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് അറിയിച്ചു. കേസ് നവംബർ മൂന്നിലേക്ക് മാറ്റി.
Kerala
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ റൂഫിംഗ് തകർന്നുണ്ടായ അപകടസ്ഥലം സന്ദര്ശിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രി അപകടസ്ഥലം സന്ദര്ശിക്കുന്നത്. വീഴ്ചയുടെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെന്ന് ഒ.ജെ. ജനീഷ് ആവർത്തിച്ചു.
അധ്യാപക സംഘടനകളും കായിക അധ്യാപകരും ചേർന്നാണ് സംഘാടനം നടത്തിയത്. ജനപ്രതിനിധികളെ അറിയിച്ചില്ലെന്നും ഒ.ജെ. ജനീഷ് ആരോപിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
Kerala
കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സർക്കാർ ആശുപത്രികളെ മോശമാക്കി കാണിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പറയുന്നത്ര പ്രതിസന്ധി സർക്കാർ ആശുപത്രികളില്ല. ചില മരുന്നുകളുടെ കുറവ് പരിഹരിക്കുന്നുണ്ട്.സ്വകാര്യ ആരോഗ്യമേഖലയയിൽ നിയന്ത്രണം ആവശ്യമാണ്. കടുത്ത മരുന്ന് ക്ഷാമമില്ല. അത്തരം വാർത്തകൾ ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ചില മരുന്നുകളുടെ കുറവാണ് നിലവിലുള്ളത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ചില കമ്പനികൾ പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് ആയി വാങ്ങുന്നുണ്ട്. മരുന്ന് സ്റ്റോക്ക് എത്തുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Kerala
കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്പോഴും സംസ്ഥാന സർക്കാരിന്റെ വിവിധ ബോർഡുകൾ, കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള ചെയർപേഴ്സൺ നിയമനം വൈകുന്നു.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ചർച്ചകൾ നീണ്ടു പോകുകയാണ്. വയോജന കമ്മിഷൻ, യുവജന കമ്മിഷൻ, യുവജനക്ഷേമ ബോർഡ്, കെടിഡിസി തുടങ്ങിയവയുടെ ചെയർപേഴ്സൺ സ്ഥാനങ്ങൾ അടക്കം പതിനാറിലധികം സ്ഥാനങ്ങളാണ് ഇനിയും തീരുമാനമാകാതെ കിടക്കുന്നത്.
പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിലെ നിയമനവും വൈകുകയാണ്. കഴിഞ്ഞ മാസം 12ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ബോർഡ്-കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാക്കണമെന്ന ധാരണയിലായിരുന്നു യോഗം പിരിഞ്ഞതെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
സാംസ്കാരികവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് നിയമനം നടന്നത്. ബോർഡ്, കോർപറേഷൻ എന്നിവയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് മുന്പാകെ ജംബോ ലിസ്റ്റുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ വിവിധ ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ കടുത്ത സമ്മർദമാണ് ചെലുത്തുന്നത്. ഘടകകക്ഷികളുമായി ഇക്കാര്യത്തിൽ തുടങ്ങിവച്ച ചർച്ചയും പിടിവാശി കാരണം നിലച്ച അവസ്ഥയിലാണ്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ യുവജനകാര്യമന്ത്രി ഒ.ജെ. ജനീഷിന്റെ വകുപ്പിന് കീഴിലുള്ള യുവജന കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനത്ത് കഴിഞ്ഞ സർക്കാർ നിയോഗിച്ച ഡിവൈഎഫ്ഐ നേതാവ് എം. ഷാജിർ തന്നെയാണ് തുടരുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നിരവധി തവണ കെപിസിസിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഈ സ്ഥാനത്തേക്ക് 20 പേരുകളാണ് കെപിസിസിക്ക് ലഭിച്ച പട്ടികയിൽ നിർദേശിച്ചിരിക്കുന്നത്. ഇതിൽ ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ കെപിസിസിക്കുള്ളിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും ചിലർ കടുത്ത സമ്മർദം പ്രയോഗിക്കുന്നതിനാൽ അന്തിമതീരുമാനം നീളുകയാണ്. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറിയ പി.വി. അൻവറിന് കെടിഡിസി ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന് ഏതാണ്ട് ധാരണയായിരുന്നു. എന്നാൽ, ഈ സ്ഥാനത്തിനായി കോൺഗ്രസിലെ ചില നേതാക്കൾതന്നെ നേരിട്ട് രംഗത്തെത്തിയതും കെപിസിസിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
വയോജന കമ്മിഷൻ ചെയർപേഴ്സൺ തങ്ങൾക്കു വേണമെന്ന് കേരള കോൺഗ്രസ് യുഡിഎഫിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാബിനറ്റ് പദവിയോടെ സ്ഥാനം വേണമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിനു മുന്പ് തീരുമാനം അറിയിക്കണമെന്നും ഇവർ മുന്നണിയിൽ ഉന്നയിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും എഐസിസി ജനറൽ കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്. എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയാറായത്.
കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും. അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒന്നും അറിയുന്നില്ലെന്ന് കൺവീനർ തന്നെ പറയുകയാണ്. അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ. മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല. കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നത്. വിഡി സതീശൻ സർക്കാർ ആർഎസ്എസ് സ്പോൺസേഡ് സർക്കാർ ആണെന്നും ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസിന്റെ കടന്നാക്രമണത്തിന് മുന്നിൽ ലീഗ് കീഴടങ്ങി. കെഎം ഷാജിയെ വാഹനത്തിൽ നിന്ന് ഇറക്കി. എന്നിട്ട് പരാതി ഇല്ല എന്ന് പറയുന്നു. താൻ യാത്ര ചെയ്തത് അസമയത്ത് ആണെന്ന് പറയുകയാണ് ഒരു മന്ത്രിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: യുഡിഎഫില് പ്രതിസന്ധിയില്ലെന്നും എന്നാല് താന് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില് ഉറച്ചു നില്ക്കുന്നുവെന്ന് കണ്വീനര് അടൂര് പ്രകാശ് എംപി. അടൂരില് മാധ്യമപ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമര്ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില് പറഞ്ഞതാണ്. ആരുടെ ഭാഗത്തു നിന്നും ഒരു സമവായശ്രമവും ഉണ്ടായിട്ടില്ല. കോണ്ഗ്രസില് താന് ഒറ്റയ്ക്കാണ്. ആരുടെയും പിന്തുണയില്ലന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മദ്യനയത്തിന്റെ കരട് യുഡിഎഫിൽ ചർച്ച ചെയ്യും. മദ്യനയത്തിന്റെ കരടു തയാറാക്കുന്നതിനു മുന്നോടിയായി എക്സൈസ് മന്ത്രി എം.ലിജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
എക്സൈസ് വകുപ്പ് തയാറാക്കുന്ന കരട് നയം യുഡിഎഫിൽ ചർച്ച ചെയ്യും. ഇതിനു ശേഷമാകും മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുക. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ യുഡിഎഫിൽ ചർച്ചകൾ നടക്കുന്നില്ലെന്നു മുന്നണി കണ്വീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പരസ്യവിമർശനം നടത്തിയിരുന്നു.
യുഡിഎഫ് ഉപസമിതി രൂപീകരിച്ചു ചർച്ച നടത്തിയ ശേഷമാകും കരടു തയാറാക്കുക എന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം നടന്നില്ല. എക്സൈസ് മന്ത്രിയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന കരട് യുഡിഎഫിൽ ചർച്ച ചെയ്ത് ഇവിടെനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമ മദ്യനയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്.
മന്ത്രിമാർ അടക്കമുള്ള ചില മുതിർന്ന നേതാക്കളുടെ അഭിപ്രായവും ഇനി എക്സൈസ് മന്ത്രി കേൾക്കും. ബാറുകളുടെ പ്രവർത്തനസമയമാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ പിണറായി സർക്കാർ ബാറുകളുടെ സമയപരിധി അർധരാത്രി 12 വരെയാക്കിയിരുന്നു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തന സമയം രാത്രി 10 വരെയാക്കി കുറയ്ക്കണമെന്ന ആവശ്യം സാമൂഹിക- സാംസ്കാരിക സംഘടനകളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും സർക്കാരിനെ അറിയിച്ചിരുന്നു. കൂടുതൽ മദ്യവിൽപനശാലകൾ അനുവദിക്കരുതെന്ന ആവശ്യവും അവർ മുന്നോട്ടു വച്ചു. ബാറുകളിലെ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പ്രവർത്തന സമയം കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.
എന്നാൽ, ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കരുതെന്ന ആവശ്യമാണ് ബാറുടമകൾ മന്ത്രിയോടു ശിപാർശ ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളുടെ പ്രവർത്തനസമയം പുലർച്ചെ മൂന്നു മണിവരെയാണ്. ഇതിലും മാറ്റം വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലും കരടിൽ തീരുമാനമുണ്ടാകും.
മെട്രോ നഗരങ്ങളിൽ ടൂറിസം മേഖലയിലെ മദ്യശാലകൾക്കു സമയക്രമത്തിലെ ഇളവു വേണമെന്ന ആവശ്യവും സർക്കാരിന്റെ മുന്നിലുണ്ട്. നിയമവശവും പരിഗണിക്കും. മദ്യശാലാ ലൈസൻസിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പത്രം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമുയർന്നിരുന്നു. എന്നാൽ, ഇതു തിരികെ കൊണ്ടുവരരുതെന്ന ആവശ്യമാണ് ബാറുടമകൾ മന്ത്രിക്കു മുന്നിൽ വച്ചത്.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശം കൊണ്ടുവരും. ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത അതൃപ്തിയുമായി എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യുഡിഎഫ് നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ലെന്നും അടുർ പ്രകാശ് തുറന്നടിച്ചു.
പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെയാണ് അറിയിക്കാറുള്ളതെന്നും തനിക്ക് ചുമതല നൽകിയത് എഐസിസി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
അതൃപ്തി അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുകൂട്ടേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും അത് ചെയർമാന്റെ അനുമതിയോടെയാണ് ചെയ്യേണ്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ലെന്നും എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ എന്നും എം.കെ. മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതപ്പെടാത്ത ആർക്കും പദവി നൽകിയെന്ന് താൻ പറയുന്നില്ല. ഇത് സംബന്ധിച്ച് എഐസിസിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം വിശദമാക്കി.
യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള തന്റെ അതൃപ്തി പരസ്യമായി വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും തന്നെ അറിയിച്ചിട്ടില്ല. കൺവീനറെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാലും യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്യാബിനറ്റ് പദവിയോടെയാണ് എം.കെ. മുനീറിന്റെ നിയമനം.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന സമയത്തുതന്നെ എം.കെ. മുനീറിന് പദവി നൽകുമെന്ന് യുഡിഎഫ് വാഗ്ദാനമുണ്ടായിരുന്നു. മുസ്ലിം ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Kerala
കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സര്ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. ഭരണത്തിന്റെ ആദ്യ നാളുകളില് തന്നെ ജനമനസില് രൂപപ്പെട്ട പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിന് സിറ്റിംഗ് സീറ്റുകള് നഷ്ടപ്പെട്ടു എന്നുമാത്രമല്ല ജയിച്ചിടത്തും തോറ്റിടത്തും വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. തദ്ദേശ സ്ഥാപന വാര്ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സര്ക്കാരിന്റെ ജനപിന്തുണ അളക്കാന് പര്യാപ്തമല്ലെങ്കിലും തെരഞ്ഞടുപ്പ് ഫലം നല്കുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ലെന്ന് മുഖപ്രസംഗം പറയുന്നു.
നാല് മാസം കൊണ്ട് സര്ക്കാരിന് എങ്ങനെ തിളക്കം നഷ്ടമായി ? ഉയര്ന്നു വന്ന വിവാദങ്ങളില് വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്കാന് സര്ക്കാരിന് കഴിഞ്ഞോ ? സാധാരണക്കാരെ ഇത് ആശയക്കുഴപ്പത്തിലാക്കിയെങ്കില് കുറ്റം പറയാനാകില്ല. സര്ക്കാരിനെ ചുറ്റിപ്പറ്റി ഉണ്ടായത് വലിയ വിവാദങ്ങളാണ്. ഇത് സര്ക്കാരിന്റെ സുതാര്യതയെ കുറിച്ചുള്ള ചര്ച്ചകള്ക്ക് വഴിവച്ചുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള് നല്കുന്ന പിന്തുണ അധികാരത്തിന്റെ സ്ഥിരം അവകാശമല്ല. വിവാദങ്ങളില് നിന്ന് പാഠം ഉള്ക്കൊള്ളണം. ജനവിധിയിലെ ചെറിയ മാറ്റങ്ങള് പലപ്പോഴും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാറുണ്ട്. സ്വകാര്യ സൗകര്യങ്ങള് ഉപയോഗിക്കുന്ന കാര്യത്തില് കൂടുതല് സുതാര്യത സര്ക്കാരിന് ഉണ്ടാകണം. നയപരമായ മാറ്റങ്ങളില് വ്യക്തത വേണമെന്നും സമസ്ത മുന്നറിയിപ്പ് നല്കുന്നു.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോൺഗ്രസ് പ്രവർത്തക സമതിയിലാണ് കെ. സുധാകരന്റെ അഭിപ്രായ പ്രകടനം.
കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലെന്നും അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണെന്നും ഇക്കാര്യത്തിൽ വലിയ പ്രകമ്പനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും മുന്നണിയും സർക്കാരും ശക്തമാണെന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തക സമതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 38 തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് യുഡിഎഫിന് തിരിച്ചടി. 19 സീറ്റുകളോടെ യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയപ്പോൾ 18 സീറ്റുകളുമായി എൽഡിഎഫ് തൊട്ടുപിന്നിലെത്തി. ട്വന്റി 20യിലൂടെ എന്ഡിഎ ഒരു സീറ്റിലും വിജയിച്ചു.
എന്നാൽ ബിജെപിക്ക് സീറ്റുകളൊന്നും നേടാനായില്ല. നേരത്തെ യുഡിഎഫിന് 22 സീറ്റുകളും എല്ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എല്ഡിഎഫ് യുഡിഎഫില് നിന്ന് ഏഴ് സീറ്റുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.
അതേസമയം യുഡിഎഫ് എല്ഡിഎഫിന്റെ നാല് സീറ്റുകളാണ് പിടിച്ചെടുത്തത്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകള് എല്ലാം നിലനിര്ത്താൻ സാധിക്കാതിരുന്നത് തിരിച്ചടിയാണ്.
പാലക്കാട് ചിറ്റൂരില് സുമേഷ് അച്യുതന് രാജിവെച്ച സീറ്റില് എല്ഡിഎഫ് നറൂക്കെടുപ്പിലൂടെ വിജയിച്ചു. ആലത്തൂര് ബ്ലോക്ക് പഞ്ചായത്തിലും അട്ടിമറി വിജയമാണുണ്ടായത്. ഇവിടെ യുഡിഎഫ് സീറ്റ് എല്ഡിഎഫ് പിടിച്ചെടുത്തു.
രമ്യ ഹരിദാസിന്റെ കൈയാങ്കളി വിവാദമുണ്ടായ ചിറയിന്കീഴില് യുഡിഎഫിന്റെ സീറ്റില് എല്ഡിഎഫ് വിജയിച്ചു. തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്എ രാജിവെച്ച വാര്ഡില് എല്ഡിഎഫ് അട്ടിമറി വിജയം നേടി.
തൃക്കൊടിത്താനത്തും എല്എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്ലിയയുടെ കുറ്റിച്ചിറയിലും സി.വി. ശാന്തകുമാറിന്റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.
12 ജില്ലകളിലെ 38 തദ്ദേശ വാര്ഡുകളിലായി 126 സ്ഥാനാര്ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില് 58.81ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര് ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്.
Kerala
കൊച്ചി: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യുവമോര്ച്ച പ്രവര്ത്തകര്. കൊച്ചിയില് സ്കൂള് കലോത്സവ സംഘാടക സമിതി യോഗത്തിനെത്തിയ മന്ത്രിക്ക് നേരെയാണ് കരിങ്കൊടി പ്രതിഷേധം.
മന്ത്രി യോഗം നടക്കുന്ന വേദിയിലേക്ക് എത്തുന്നതിന് മുമ്പ് ടൗണ്ഹാളിന് സമീപം യുവമോര്ച്ച പ്രവര്ത്തകര് മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി വീശുകയായിരുന്നു. പൊലിസ് എത്തി പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് മന്ത്രി കടന്നു പോയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്ശനത്തിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാണിച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രി ഉള്പ്പെടെയുള്ളവര്ക്ക് നേരെ യുവമോര്ച്ച പ്രവര്ത്തകരുടെ കരിങ്കൊടി പ്രതിഷേധം.
Kerala
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം. എല്ഡിഎഫ് സ്ഥാനാര്ഥി മഞ്ജു സുജിത് ആണ് 2,140 വോട്ടിന്റെ ലീഡിന് വിജയിച്ചത്. എൽഡിഎഫിന് 16,280 വോട്ട് ലഭിച്ചു.
യുഡിഎഫ് സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ടാന് 14,140 വോട്ട് ലഭിച്ചു. എന്ഡിഎയ്ക്കായി മത്സരിച്ച എ. മനോജ് 3,993 വോട്ട് നേടി. തൃക്കൊടിത്താനം ജില്ലാ ഡിവിഷന് അംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി നിയോജകമണ്ഡലത്തില് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ ഡിവിഷനില് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുന് ഡിവിഷന് അംഗം കൂടിയായിരുന്ന സിപിഎമ്മില മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് വിനു ജോബ് അട്ടിമറി വിജയം നേടിയത്.
Kerala
കഴക്കൂട്ടം :മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല് വാര്ഡ് യുഡിഎഫിൽ നിന്നും എല്ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫ് സ്ഥാനാര്ഥി രമ്യ വി. തുളസി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 22 സീറ്റുള്ള മംഗലപുരം പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് ഏഴ്, എൻഡിഎ ഏഴ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
നിലവില് കോണ്ഗ്രസ് വിമതൻ ശ്രീചന്ദിന്റെ പിന്തുണയോടെയാണ് എല്ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. എല്ഡിഎഫിന് ഇനി ഒറ്റയ്ക്ക് ഭരിക്കാവുന്ന ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. 440 വോട്ടുകളാണ് രമ്യ വി. തുളസി നേടിയത്. യുഡിഎഫിന്റെ അജന്ത ഷിജിക്ക് 301 വോട്ടുകളും ബിജെപി സ്ഥാനാർഥി ദിവ്യ ദിവാകരന് 159 വോട്ടുകളും ലഭിച്ചു.
Kerala
കണ്ണൂർ: ജില്ലയിൽ രണ്ടിടങ്ങളിൽ തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയം. പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത എൽഡിഎഫ് മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് നിലനിർത്തുകയും ചെയ്തു.
ബാവോട് ഈസ്റ്റിൽ സിപിഎം സ്ഥാനാർഥി കെ.വി. രതീശൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എം. രഞ്ചിഷിനെ പരാജയപ്പെടുത്തിയത്. രതീശന് 600 വോട്ടും രഞ്ചിഷിന് 535 വോട്ടും ബിജെപി സ്ഥാനാർഥി കെ.പി.പ്രജിത്തിന് 56 വോട്ടും ലഭിച്ചു. യുഡിഎഫിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 1,393 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ13 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എൽഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തത്.അന്ന് യുഡിഎഫിന് 530 വോട്ടും എൽഡിഎഫിന് 517 വോട്ടും ബിജെപിക്ക് 87 വോട്ടുമാണ് ലഭിച്ചത്.
ഉരുവച്ചാൽ വാർഡിൽ സിപിഎമ്മിലെ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിലെ ലത്തീഫ് പഴശിയെ പരാജയപ്പെടുത്തിയത്. സുരേഷ് കുമാറിന് 638 വോട്ടും ലത്തീഫ് പഴശിക്ക് 362 വോട്ടും ബിജെപി സ്ഥാനാർഥി കെ.മോഹനന് 31 വോട്ടുമാണ് ലഭിച്ചത്. ആകെയുള്ള 1234 വോട്ടർമാരിൽ 1031 പേരാണ് വോട്ടു ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇത്തവണ ഏഴ് വോട്ട് കൂടുതൽ ലഭിച്ചു. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറിൽ നടക്കുന്നതിനാൽ ഒരു വർഷം മാത്രമാണ് പുതിയ കൗൺസിലറുടെ കാലാവധി ഉണ്ടാകുക.
Kerala
കൊച്ചി: എറണാകുളത്ത് സിറ്റിംഗ് സീറ്റ് നിലനിര്ത്തി മുന്നണികള്. കൊച്ചി കോര്പ്പറേഷനിലെ അയ്യപ്പന്കാവ് മണ്ഡലത്തില്, ദീപക് ജോയി എംഎല്എയായതിനെ തുടര്ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ഥി എസ്. അജിത്കുമാര് 549 വോട്ടുകള്ക്ക് വിജയിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്റെ പറവൂര് മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലെ ആറാം വാര്ഡില് യുഡിഎഫ് സ്ഥാനാര്ഥി ജോസ് കുനിയന്തോടത്ത് 140 വോട്ടുകള്ക്ക് വിജയിച്ചു. പഞ്ചായത്ത് മെമ്പര് സെബി പുത്തന്വീട്ടില് വിദേശത്ത് ജോലി ലഭിച്ച് രാജിവച്ചതിനെ തുടര്ന്നാണ് ഈ വാര്ഡില് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പൂതൃക്കയില് ട്വന്റി ട്വന്റി സ്ഥാനാര്ഥി വിജയിച്ചു. ട്വന്റി ട്വന്റിയുടെ ദീനാമ്മ ജേക്കബ് 399 വോട്ടുകള്ക്കാണ് ജയിച്ചത്. ഇതോടെ കോണ്ഗ്രസിനും ട്വന്റി ട്വന്റിക്കും പഞ്ചായത്തില് ഏഴു സീറ്റുകള് വീതമായി.
പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാം വാര്ഡില് എല്ഡിഎഫിന്റെ സുഗന്ധി ജോഷി ജയിച്ചു. 207 വോട്ടുകള്ക്കാണ് ജയിച്ചത്. മെമ്പറായിരുന്ന രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Kerala
കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസെടുക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണം. സൈബറിടത്തിലും അല്ലാതെയുമൊക്കെ നിരവധി ആക്രമണങ്ങൾ നേരിട്ടു കഴിഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടന തലത്തിലെടുത്ത തീരുമാനമാണെന്ന് മന്ത്രി ഒ.ജെ.ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ജനീഷ് പറഞ്ഞു.
വിവാദമായ വിദേശയാത്രയിലും മന്ത്രി പ്രതികരിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും യാത്രയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടതായും ഒ.ജെ.ജനീഷ് അറിയിച്ചു.
വിദേശത്ത് ജയിലിൽ കഴിയുന്ന 32 മലയാളി കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയതായും മന്ത്രി വ്യക്തമാക്കി. എന്നാൽ ഈ പ്രധാന വിഷയങ്ങളൊന്നും വാർത്തയായില്ലെന്നും തനിക്കെതിരെ ഒരു ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചതെന്നും ജനീഷ് കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് ആലപ്പുഴ സൈബർ ക്രൈം പൊലിസ്. അഞ്ച് പേർക്കെതിരെയാണ് സൈബർ ക്രൈം പൊലിസ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നപടി. ഡിജിപിക്ക് നേരിട്ട് പരാതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയത്.
ഇതേതുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു. സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു.
Kerala
കൽപ്പറ്റ: എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ നരകിക്കുമെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. ആർഎസ്എസും കോൺഗ്രസും ലീഗും നടത്തിയ കുപ്രചരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനോട് ചെയ്തത് കൊടുംപാതകമാണ്. പാര് തന്ന പൂവൻപഴം തൊണ്ടയിൽ കൊണ്ടില്ല. സർക്കാർ കൊടുത്ത പൂവൻ പഴം തൊള്ളയിൽ കൊണ്ടില്ല. ഇടതുപക്ഷത്തിന് എതിരായി വോട്ട് ചെയ്തത് അതുകൊണ്ടാണെന്നും കെ.ടി.ജലീൽ ആരോപിച്ചു.
കൊടുത്തത് കൂടിപ്പോയതാണ് പ്രശ്നമായത്. അല്ലാതെ എന്ത് കുറ്റമാണ് 10 കൊല്ലം ഭരിച്ച സർക്കാരിനെതിരെ ഉന്നയിക്കാൻ ഉണ്ടായിരുന്നതെന്നും ജലീൽ ചോദിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് ആളുകൾ വസ്തുത മനസിലാക്കിയതെന്നും ജലീൽ വ്യക്തമാക്കി.
മാറ്റത്തിന് വോട്ട് ചെയ്തവർക്ക് ഇപ്പോൾ ശരിക്കും കിട്ടുന്നുണ്ട്. പവർ കട്ടാണ് സമ്മാനം. പെൻഷൻ എപ്പോൾ കിട്ടുമെന്ന് പടച്ചോന് മാത്രമേ അറിയൂ എന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അടുത്ത തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ ഒരൊറ്റ ടീമായി പ്രവർത്തിച്ച് 13 സീറ്റും വിജയിച്ചാൽ മാത്രമേ തന്റെ പിണക്കം മാറുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ ഡിസിസി ഓഫിസിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിണക്കം കൊണ്ടല്ല താൻ തൃശൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളോടെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സതീശൻ അഭിപ്രായപ്പെട്ടു.
തൃശൂരിലെ യഥാർഥ രാഷ്ട്രീയ സാഹചര്യങ്ങൾ തനിക്ക് കൃത്യമായി അറിയാമായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ എറണാകുളം ഉൾപ്പെടെയുള്ള ജില്ലകൾ യുഡിഎഫ് തൂത്തുവാരുമെന്ന് പറഞ്ഞപ്പോഴും തൃശൂരിലെ കണക്കുകളെക്കുറിച്ച് താൻ മിണ്ടതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്തെ 14ൽ 14 സീറ്റും ജയിക്കുമെന്ന് തൃശൂർ ഡിസിസിയിൽ വച്ച് പ്രഖ്യാപിച്ചത് ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കാനായിരുന്നു. എന്നാൽ അവർ പ്രകോപിതരായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ നടൻ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ച് യുഡിഎഫ് സർക്കാർ.
ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ നിയമിച്ചതിനു പിന്നാലെയാണ് പ്രേംകുമാറിനെ കെഎസ്എഫ്ഡിസിയുടെ തലപ്പത്തേക്ക് എത്തിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത്നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവച്ചതിനെത്തുടർന്ന് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന് ചെയർമാന്റെ താത്കാലിക ചുമതല നൽകിയിരുന്നു. പിന്നീട് 2025 നവംബറിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ച് പുതിയ ഭരണസമിതി നിലവിൽ വന്നതോടെ പ്രേംകുമാർ സ്ഥാനമൊഴിഞ്ഞു.
തന്നെ മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പിൻഗാമി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും പരസ്യമായി വ്യക്തമാക്കിയ പ്രേംകുമാർ സർക്കാരിനോടുള്ള അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയിൽ നിന്നും പടിയിറക്കിവിട്ട സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു.
ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രേംകുമാർ നടത്തിയ പരാമർശങ്ങളാണ് ഇടതു സർക്കാരിന്റെ അനിഷ്ടത്തിനും സ്ഥാനമാറ്റത്തിനും കാരണമായതെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം വിവാദമായത്. എന്നാൽ, ഇക്കാര്യം സർക്കാർ നിഷേധിച്ചിരുന്നു. സർക്കാർ നിലപാടിനോട് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ച പ്രേംകുമാർ പിന്നീട് യുഡിഎഫിനോട് അടുക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
പിന്നീട് പ്രേംകുമാർ സർക്കാരിനെതിരായ തന്റെ അതൃപ്തി കൂടുതൽ പരസ്യമാക്കിയിരുന്നു. തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ അക്കാദമിയിലെ സ്ഥാനമാറ്റം വ്യക്തിപരമായും രാഷ്ട്രീയമായും ചർച്ചയായ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നിയമനം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്എഫ്ഡിസി ചെയർമാനായിരുന്ന കെ. മധു രാജിവച്ചതിനെത്തുടർന്നാണ് യുഡിഎഫ് സർക്കാർ ഈ സ്ഥാനത്തേക്ക് പ്രേംകുമാറിന് നിയമനം നൽകിയത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി അബിൻ വർക്കി എംഎൽഎ. ഇതുസംബന്ധിച്ച് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്തുനൽകി.
രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ പ്രധാനമാണെന്ന് എംഎൽഎ കത്തിൽ വ്യക്തമാക്കുന്നു.
സുരക്ഷ മുൻനിർത്തി എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും പാസഞ്ചർ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം. യാത്രയിലുടനീളം ഡ്രൈവറും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുറത്ത് പേര് പറയാന് കൊള്ളാത്ത ഏതോ അതിസമ്പന്നൻമാരുടെ കൈയിൽ മുഖ്യമന്ത്രിയും സര്ക്കാരും അമര്ന്ന് പോയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താന് പോകുന്ന വഴിയേ പോകാന് മറ്റു മന്ത്രിമാര്ക്ക് മുഖ്യമന്ത്രി സമ്മതം കൊടുത്തിരിക്കുകയാണ്. പണക്കാരെ കാണുമ്പോള് കവാത്ത് മറക്കണം. അവര് കൊടുക്കുന്ന വിമാനത്തിലോ കാറിലോ സഞ്ചരിക്കാമെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ശശിധരൻ കർത്തയുടെ ഡയറി കുറിപ്പിലും അദ്ദേഹം പ്രതികരിച്ചു. സിപിഐ നേതാക്കള് ആരില് നിന്നും അവിഹിതമായി പണം വാങ്ങിയിട്ടുണ്ടാകില്ല. പാര്ട്ടി ഫണ്ടിലേക്കും സമ്മേളനങ്ങളിലേക്കുമല്ലാതെ സിപിഐ നേതാക്കള് ഫണ്ട് വാങ്ങില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
District News
പൂതാടി: പൂതാടി ഗ്രാമപഞ്ചായത്തില് എല്ഡിഎഫ് ഭരണസമിതിക്കെതിരേ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.
ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയില് എല്ഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് 10 അംഗങ്ങളും ബിജെപിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. ബിജെപിയുടെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പില് നിന്നി വിട്ടുനിന്നു. അവിശ്വാസ പ്രമേയം പാസാകണമെങ്കില് ആകെ മെംബര്മാരില് പകുതിയിലധികം പേരുടെ പിന്തുണ ആവശ്യമായിരുന്നു.
എന്നാല്. യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി എല്ഡിഎഫ് അംഗങ്ങളായ എ.വി.ജയന്, എ.എം. പ്രസാദ് എന്നിവര് അവിശ്വാസപ്രമേയ ചര്ച്ചയില് നിന്നും വോട്ടെടുപ്പില് നിന്നും വിട്ടുനിന്നു. സിപിഎമ്മുമായി അകല്ച്ചയിലായ ഇവരുടെ വോട്ടുകള് ലഭിക്കുമെന്ന് പ്രതീക്ഷിച്ച യുഡിഎഫിന് ഇത് തിരിച്ചടിയായി. ഇവരുള്പ്പെടെയുള്ള എല്ഡിഎഫിലെ രണ്ട് മെംബര്മാരും ബിജെപിയിലെ മൂന്ന് മെംബര്മാരും യോഗത്തിന് എത്താതിരുന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നാണംകെട്ട പരിസമാപ്തി: ബിജെപി
പുല്പ്പള്ളി: പൂതാടി പഞ്ചായത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നാണംകെട്ട പരിസമാപ്തിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ബിജെപി പരഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനാര്ഥി സ്വന്തം വോട്ട് അസാധുവാക്കിയ സംഭവം മുതല് പൂതാടിയിലെ കോണ്ഗ്രസിന്റെ പരാജയം പ്രകടമായിരുന്നു. അവിശ്വാസ പ്രമേയത്തിലൂടെ കോണ്ഗ്രസും യുഡിഎഫും വീണ്ടും അപഹാസ്യരായിരിക്കുകയാണ്.
സിപിഎമ്മിലെ രണ്ട് അംഗങ്ങള്ക്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് നടത്തിയ അവിശ്വാസ നാടകം പൊളിഞ്ഞതോടെ പൂതാടിയിലെ കോണ്ഗ്രസിലെ തമ്മിലടി കൂട്ടത്തല്ലായി മാറി.സിപിഎം അംഗം ജയനെ കോണ്ഗ്രസിലേക്ക് എത്തിക്കാന് കോണ്ഗ്രസ് നേതാക്കള് നടത്തിയ വഴിവിട്ട നീക്കത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്. കോണ്ഗ്രസിന്റെ ചരിത്രത്തിലെ നാണംകെട്ട കുതിരക്കച്ചവടത്തിന് നേതൃത്വം നല്കിയ നേതാക്കളെ പുറത്താക്കാനുള്ള മര്യാദ കോണ്ഗ്രസ് നേതൃത്വം കാണിക്കണം. അവിശ്വാസ പ്രമേയത്തില് ഇരുമുന്നണികളോടും സമദൂരം പാലിച്ച ബിജെപിയുടെ നിലപാടാണ് ശരിയെന്ന് ജനങ്ങള് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നേതാക്കള് അവകാശപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. സുധാകരന്, ഒബിസി മോര്ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. ഷിബി, മണ്ഡലം ജനറല് സെക്രട്ടറി പ്രകാശന് നെല്ലിക്കര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന് മാവറ, വി.കെ. രാജന്, ടി.പി. ശശി, പി. അശോകന് എന്നിവര് പ്രസംഗിച്ചു.
ജനാധിപത്യത്തിന്റെ ഉന്നത വിജയം: എൽഡിഎഫ്
പുൽപ്പള്ളി: പൂതാടി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ ഉന്നതവിജയമാണന്ന് എൽഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ ബാലപാഠം പോലും അറിയാത്തവരായി യുഡിഎഫ് നേതാക്കൾ മാറി. തദ്ദേശ തെരഞ്ഞടുപ്പിൽ 10 വീതം അംഗങ്ങളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. മൂന്ന് അംഗങ്ങൾ ബിജെപിക്കും. പ്രസിഡന്റ് തെരഞ്ഞടുപ്പിൽ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധു ആയി ഭൂരിപക്ഷം കിട്ടിയ എൽഡിഎഫിലെ ഇ.കെ. ബാലകൃഷ്ണൻ പ്രസിഡന്റായും വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ തുല്യവോട്ട് കിട്ടിയപ്പോൾ നറുക്കടുപ്പിലൂടെ എൽഡിഎഫിലെ ബിന്ദു ബാബു വൈസ് പ്രസിഡന്റുമായി.
ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണവുമായി മുന്നോട്ട പോകുന്ന എൽഡിഎഫ് ഭരണസമിതിക്കെതിരേയാണ് ഇപ്പോൾ അവിശ്വാസം കൊണ്ടുവന്നത്. ബത്തേരി എംഎൽഎ നേരിട്ട് നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടമാണ് പരാജയപ്പെട്ടത്. ക്രിമിനൽ കേസ് പ്രതിയായ സിബി സാബുവിനെ പൊലിസ് അകന്പടിയോടെയാണ് പഞ്ചായത്ത് ഓഫിസിൽ എത്തിച്ചത്. ഇത് ലജ്ജാകരമാണ്. പൂതാടിയിലെ എൽഡിഎഫ് 10 അംഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ ടി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. രുക്മണി സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ് ബാബു, ബൈജു നന്പികൊല്ലി, ഇ.കെ. ബാലകൃഷ്ണൻ, കുമാരൻ, ചെന്പകപ്പറ്റ, കെ. ജോയി, എൻ. മഹേഷ് കുമാർ, അനീഷ് വാകേരി, കെ.കെ. രാമചന്ദ്രൻ, വി.എ. കുര്യാച്ചൻ എന്നിവർ പ്രസംഗിച്ചു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം: യുഡിഎഫ്
കേണിച്ചിറ: ഭരണസമിതി അംഗങ്ങളില് ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാത്ത പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന് രാജിവയ്ക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം നേതാവായ ബാലകൃഷ്ണനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില് എല്ഡിഎഫ് അംഗങ്ങളായ എ.വി. ജയനും പ്രസാദും പാര്ട്ടി വിപ്പ് ലംഘിച്ച് പങ്കെടുത്തില്ല. ഇത് അവിശ്വാസ പ്രമേയത്തിന്റെ വിജയംതന്നെയാണ്.
ഭരണസമിതിയിലെ 10 യുഡിഎഫ് അംഗങ്ങളും ചര്ച്ചയില് പങ്കെടുക്കുകയും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഫലത്തില് ഭരണസമിതിയിലെ 23 അംഗങ്ങളില് എട്ടുപേരുടെ പിന്തുണ മാത്രമാണ് പ്രസിഡന്റിനുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ.കെ. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. സംഷാദ് മരക്കാര്, കെ.പി. മധു, കെ.ജി. ബാബു, മുഹമ്മദ് ബഷീര്, പി. അബൂബക്കര്, എല്ദോസ്, ബിജു ഇരട്ടമുണ്ടക്കല്, വിന്സന്റ് ചേരവേലില് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയ വിമാനയാത്രയിൽ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ആരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.
കേരളത്തിലെ സർക്കാർ ഒരു സ്പോൺസർ സർക്കാരും മുഖ്യമന്ത്രി സ്പോൺസർ മുഖ്യമന്ത്രിയുമായി അധപതിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. വി.ഡി. സതീശന്റെ മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്പോൺസർ ആരാണെന്ന് പറയാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.ഷാജിയുടെ യാത്ര വഴിക്കുനിൽക്കുന്ന വണ്ടിയിലാണുള്ളതെങ്കിൽ ടൂറിസ്റ്റ് വകുപ്പ് പിരിച്ചു വിടണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
പകപോക്കലിന്റെ പുതിയ തലമാണ് പിണറായിക്കും റിയാസിനുമെതിരായ കേസെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
Movies
കേരളത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാനു വേണ്ടി തൂഫാൻ കി ആവാസ് എന്ന പ്രചാരണഗാനം ഇന്നു പുറത്തിറക്കും.
കെ.എസ്. ചിത്ര ആലപിച്ച ഗാനം ഇന്നു വൈകുന്നേരം അഞ്ചിന് പ്രസ്ക്ലബ് ടിഎൻജി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.
National
ന്യൂഡൽഹി: മാസപ്പടി കേസിൽ ഇഡി ശിപാർശയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് സിപിഎമ്മിനെതിരാണെന്ന് പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചു.
കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിന്റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ആര്എസ്എസിന് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം വിഷയം അതിനുദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തില് കോണ്ഗ്രസ് പ്രഖ്യാപിത നിലപാടില് നിന്നും പിന്നോട്ടുപോയെന്നും പിണറായി ആരോപിച്ചു.
ഏക സിവില്കോഡും പൗരത്വഭേദഗതിയുമായി കേന്ദ്രം വന്നപ്പോള് അത് ഇവിടെ നടപ്പിലാക്കില്ലന്ന് പറഞ്ഞ ഒരു സര്ക്കാര് ഇവിടെയുണ്ടായിരുന്നു. ആര്എസ്എസിന്റെ അജണ്ട എങ്ങനെ കേരളത്തില് ബാധകമായെന്നത് പ്രധാനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശുദ്ധമായ കാവിവത്കരണമാണ് പിഎംശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സര്വകലാശാലകളില് ആര്എസ്എസുകാരെ നോക്കി നിയമിക്കുകയാണ്. ആര്എസ്എസുകാരെ വി സിമാരാക്കുന്നു. ഇതിനെതിരെ ശബ്ദിക്കാന് മുഖ്യമന്ത്രിക്കോ വിദ്യാഭ്യാസ മന്ത്രിക്കോ കഴിയുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാൻ കരട് രേഖ തയാറാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.
കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് റോജി എം. ജോൺ അഭിപ്രായപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി നിർദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവന നടത്തുന്നതിന് മുമ്പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര് വാഹനവകുപ്പ് ഓഫിസുകളിൽ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന് നിർദേശം. ഓഫിസുകള് ഉച്ചയ്ക്ക് ശേഷം അടച്ചിടുന്നുവെന്ന പരാതിയെ തുടര്ന്നാണ് പുതിയ നിർദേശം.
എംവിഡി ഓഫിസുകളില് ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫിസുകളും രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെ പ്രവര്ത്തന സജ്ജമായിരിക്കണമെന്നാണ് സര്ക്കാര് നിര്ദേശം. ഓഫിസ് ഫോണുകൾ രാവിലെ 10 മുതല് അഞ്ച് വരെ നിര്ബന്ധമായും പ്രവര്ത്തിക്കണമെന്നും നിര്ദേശമുണ്ട്.
ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫിസുകള്ക്കെതിരെ കര്ശന നടപടിയെടുക്കാനാണ് സര്ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: ഇഡിയുടെ കത്തിലെ പിണറായി വിജയനെതിരേയായ നടപടി യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കം എല്ലാവരുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക. ഇതുസംബന്ധിച്ചു മുസ്ലിം ലീഗ് അടക്കമുള്ള പ്രധാന ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചർച്ച നടത്തും.
പിണറായി വിജയനെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത കുറവാണ്. പ്രാഥമികാന്വേഷണത്തിനാണ് സാധ്യത. നിയമോപദേശത്തിന്റെയും യുഡിഎഫിലെ പ്രധാന നേതാക്കളുടെ ചർച്ചകൾക്കും ശേഷമാകും പിണറായി വിജയന്റെ കാര്യത്തിൽ വിജിലൻസിന്റെ ഏത് അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സിഎംആർഎൽ ഡയറിയിൽ രണ്ടു മന്ത്രിമാരുടെ പേരുള്ള സാഹചര്യത്തിൽ പിണറായി വിജയനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് ഭൂരിഭാഗം യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം. എജി നൽകിയ നിയമോപദേശത്തിലും പിണറായിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യമായ തെളിവ് ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലായതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നില്ല. വൈകുന്നേരത്തോടെ രമേശ് ചെന്നിത്തല ഹരിപ്പാട്ടേക്കു പോയി. ഇനി ചൊവ്വാഴ്ചയോടെ മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടുത്ത ആഴ്ച മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളു. അതിനാൽ ഇക്കാര്യത്തിൽ തുടർ നടപടി വൈകാനാണ് സാധ്യത.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്.
District News
ചങ്ങനാശേരി: യുഡിഎഫ് സര്ക്കാര് സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്ത്തനം നടത്തുന്നതിനാല് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്ഡുകളില് യുഡിഎഫ് മികച്ച വിജയം നേടുമെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം തൃക്കൊടിത്താനത്ത് സംഘടിപ്പിച്ച യുഡിഎഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം യുഡിഎഫ് കണ്വീനര് പി.എന്. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ട്, ജില്ലാ കണ്വീനര് ഫില്സണ് മാത്യൂസ്, വിനു ജോബ് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാത്തുക്കുട്ടി പ്ലാത്താനം, ജോസി സെബാസ്റ്റിയന്, വി.ജെ. ലാലി, അസീസ് ബഡായി, മോട്ടി മുല്ലശേരി, ഷെഫിക് മണിമല, കെ.എ. ജോസഫ്, സിബി ചാമക്കാല, ലാലിമ്മ ടോമി, ജയിംസ് പതാരംചിറ തുടങ്ങിയവര് പ്രസംഗിച്ചു.
District News
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആലപ്പുഴ നഗരസഭ അധ്യക്ഷയെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ മാപ്പു പറയണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
ചെയർപേഴ്സണെ പൂതനയെന്നും അഴിമതിക്കാരിയെന്നും വിളിച്ചു. ആലപ്പുഴ നഗരത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണു നഗരസഭ അധ്യക്ഷ മോളി ജേക്കബ്. 30 വർഷത്തെ കറപുരളാത്ത പൊതുപ്രവർത്തന പാരമ്പര്യമുള്ള അവരെ മാത്രമല്ല, ആലപ്പുഴ നഗരത്തെ തന്നെയാണു രാജു അപ്സര അപമാനിച്ചത്.
പണക്കൊഴുപ്പിൽ പിടിച്ചെടുത്ത ഭരണമാണെന്നു പറഞ്ഞതിലൂടെ നഗരസഭയെയും യുഡിഎഫ് മുന്നണിയെയും അപമാനിച്ചിരിക്കുകയാണദ്ദേഹം. വ്യപാരി വ്യാവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് പദവി ഉന്നതമായ ഒന്നായിട്ടാണ് കോൺഗ്രസും യുഡിഎഫും കാണുന്നത്. അതിന്റെ അധ്യക്ഷന്റെ മാന്യത കാത്തുസൂക്ഷിക്കുവാൻ രാജു അപ്സര ബാധ്യസ്ഥനാണ്.
അതു കണക്കിലെടുത്ത് അദ്ദേഹം നഗരസഭ അധ്യക്ഷയെതിരേയുള്ള പരമാർശങ്ങൾ പിൻവലിച്ചു മാപ്പുപറയണം. ഇതിനകം അദ്ദേഹത്തിനെതിരേ പൊലിസിൽ കേസുകൊടുക്കുകയും വനിത കമ്മിഷനിൽ പരാതികൊടുക്കുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ രാജു അപ്സരയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് തയാറാകണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നു.
നിയമപരമായി മാത്രമല്ല രാഷ്ട്രീയമായും നേരിടേണ്ട അവസ്ഥയിലേക്കാണു രാജു അപ്സരയുടെ ധിക്കാരം നീണ്ടു പോയിട്ടുള്ളതെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ. ആർ.ആർ. ജോഷിരാജ്, ഡെപ്യൂട്ടി ലീഡർ എ.എം. നൗഫൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ജ്യോതിമോൾ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ജോർജ് എബ്രഹാമിനെ അനുസ്മരിക്കുന്നതിനായി യുഡിഎഫ് - കോൺഗ്രസ് അനുഭാവികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ സംഘടിപ്പിക്കും.
മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെെകുന്നേരം ആറിന് നടക്കുന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നുള്ള കോൺഗ്രസ്, യുഡിഎഫ് അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കും.
കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ സമർപ്പിതമായ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർഥമായ സേവനവും അനുസ്മരിക്കുന്നതിനൊപ്പം, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്ക് തങ്ങളുടെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും യോഗം വേദിയാകും.
കൂടുതൽ വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ - 713 291 9721, ജെയിംസ് കൂടൽ - 914 987 1101, ജോയ് എൻ. ശാമുവേൽ - 832 606 5697, എസ്. കെ. ചെറിയാൻ - 281 513 5961, പൊന്നു പിള്ള - 832 980 8640, വാവച്ചൻ മത്തായി - 832 468 3322, ജീമോൻ റാന്നി - 832 873 0023.
Kerala
തിരുവനന്തപുരം: പരീക്ഷ ഭവനിലെ ലാൻഡ് ഫോൺ ലഭിക്കുന്നില്ലെന്ന പരാതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ ഇടപെടലിൽ ശാശ്വത പരിഹാരം. മന്ത്രിയുടെ ഇടപെടലിൽ പരീക്ഷാ ഭവനിൽ മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു.
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരീക്ഷാ ഭവനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ പുരോഗതി അറിയാൻ വിളിക്കുന്നവർക്ക് ലാൻഡ് ഫോൺ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു.
പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്നാണ് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകിയത്. പരീക്ഷ ഭവനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 9188946114, 9188946115 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാം.
Kerala
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിൽ ജിഎസ്ടി വകുപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നികുതി വർധിപ്പിക്കാതെ നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിത്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുതുതായി വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി ജിഎസ്ടി കമ്മീഷണർ പി.ബി. നൂഹിന് കൈമാറി. ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം തെറ്റുതിരുത്താന് ഒന്നും പോകുന്നില്ലെന്നും തെറ്റുകളില് നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. പിണറായി വിജയന് യുഡിഎഫിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
സ്റ്റേറ്റ് ഹെല്ത്ത് ഏജന്സിയിലേക്ക് സര്ക്കാര് സര്വീസില് നിന്ന് വിരമിച്ച കോണ്ഗ്രസ് നേതാവിനെ തിരുകി കയറ്റാന് ശ്രമമെന്ന ആരോപണത്തില്, ആരെയും തിരുകി കയറ്റാനുള്ളതല്ല ആരോഗ്യവകുപ്പെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള് ഉണ്ട്. കഴിവുള്ളവരെ നിയമിക്കും. സര്ക്കാര് പറയുന്നത് അനുസരിക്കാനാണ് ബ്യൂറോക്രാറ്റുകള്. ബ്യൂറോക്രാറ്റുകള് പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയതാണ് പാറ്റകളുടെ മുന്നേറ്റത്തിന് കാരണമെന്നും മുരളീധരന് പറഞ്ഞു.
Kerala
കോഴിക്കോട്: എക്സാലോജിക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക് അഴിമതി കേസിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി സംസ്ഥാന പൊലിസ് മേധാവിക്ക് കത്തയച്ചിട്ടും സർക്കാർ അത് ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇഡി കേസന്വേഷണ വിവരങ്ങൾ പൊലിസിന് കൈമാറിയിട്ടും സർക്കാർ ബോധപൂർവം വൈകിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഹവാലയും അഴിമതിയും മാത്രമല്ല, അധികാര ദുർവിനിയോഗവും ഇതിൽ നടന്നിട്ടുണ്ട്. പൊതുപ്രവർത്തകർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വീണാ വിജയന്റെ കമ്പനിയുടെ സേവനമല്ല, മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നതെന്നും സിഎംആർഎൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്നും സതീശനും അഞ്ച് വർഷമായി ഇതേ ചോദ്യമാണ് ഉന്നയിച്ചതെന്നും എന്നാൽ ഇപ്പോൾ ഇവരൊന്നും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണം മുന്നോട്ടുപോയാൽ യുഡിഎഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സതീശൻ പറയുന്നത് ഒന്നാണെങ്കിലും പ്രവർത്തിക്കുന്നത് മറ്റൊന്നാണെന്നും പിണറായി വിജയന് പിന്തുണയുമായി വൈകാതെ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
പാറളം: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് അംഗങ്ങളും അനുകൂലിച്ചതോടെ പാറളം ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണം അവസാനിച്ചു. ആറിനെതിരേ പത്തു വോട്ടുകൾക്കാണു യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഒരു കോണ്ഗ്രസ് അംഗത്തിന്റെ വോട്ട് വീണ്ടും അസാധുവായി.
തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിക്കും യുഡിഎഫിനും ആറു വീതവും എൽഡിഎഫിന് അഞ്ചും സീറ്റായിരുന്നു ഉണ്ടായിരുന്നത്. വോട്ടിംഗിൽ ഒരു കോണ്ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അന്ന് ബിജെപി അധികാരത്തിലെത്തി.
അന്ന് എൽഡിഎഫ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. കോണ്ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായി ഒരു കൈ സഹായമെന്ന വിമർശനമുയർന്നതിനെത്തുടർന്ന് വോട്ട് അസാധുവാക്കായ ബിന്ദുവിനെ കോണ്ഗ്രസിൽനിന്ന് പുറത്താക്കി. ഇവരെ സമീപകാലത്തു തിരിച്ചെടുക്കുകയും ചെയ്തു.
അവിശ്വാസപ്രമേയം കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി കോടതിയിൽനിന്നു സ്റ്റേ വാങ്ങിയെങ്കിലും സ്റ്റേ കാലാവധി കഴിഞ്ഞതോടെ യുഡിഎഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. എൽഡിഎഫും പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തതോടെ ബിജെപിക്ക് ഭരണം നഷ്ടമായി.
പാറളം പഞ്ചായത്തിൽ ഇനി യുഡിഎഫ് ഭരണമെന്ന് കോണ്ഗ്രസ് പ്രതിനിധിയും ഇന്ത്യ കൂട്ടായ്മയായി മുന്നോട്ടുപോകുമെന്നു സിപിഐ പ്രതിനിധിയും വ്യക്തമാക്കി. അതേസമയം കോണ്ഗ്രസ്-എൽഡിഎഫ് ഒളിസേവയെന്ന് ബിജെപി തിരിച്ചടിച്ചു.
ഡിസിസി ഉപാധ്യക്ഷൻ സി.ഒ. ജേക്കബ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ്, സിപിഐ നേതാവ് പി.ബി. ഷാജൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ബിജെപി, കോണ്ഗ്രസ്, എൽഡിഎഫ് പ്രവർത്തകർ പരസ്പരം മുദ്രവാക്യങ്ങൾ മുഴക്കിയത് നേരിയ സംഘർഷത്തിനിടയാക്കി. പൊലിസ് സ്ഥതിഗതികൾ നിയന്ത്രിച്ചു.
Kerala
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ കർശന നടപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
കെഎംഎസ്സിഎല്ലിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കാൻ മന്ത്രി നിർദേശം നൽകി. ഇതോടെ മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കൈമാറി. പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും.
കെഎംഎസ്സിഎൽ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. കെഎംഎസ്സിഎൽ വാങ്ങുന്ന മരുന്നിന്റെ നിലവാരം അവരുടെ ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് പരിശോധിച്ചിരുന്നത്. ഇതേതുടർന്നാണ് വകുപ്പ് മന്ത്രിയുടെ നടപടി.
Kerala
തിരുവനന്തപുരം: അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്കുള്ള ശക്തമായ പാഠമായിരിക്കും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നത്. സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല തീരുമാനം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. അത്തരം കാര്യങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും പാർട്ടിക്കും കൃത്യമായ സംവിധാനങ്ങളുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന ഭയമുണ്ടെങ്കിൽ താൻ ഇതുവരെ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലായിരുന്നെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കെ. കൃഷ്ണൻകുട്ടിയുടെ ആരോപണം. കെഎസ്ഇബിയിൽ മാനേജ്മെന്റും മന്ത്രിയുടെ ഓഫിസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്സണല് സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്ത്തകള് ശരിയല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുവരെ ഈ സര്ക്കാര് നിയമിച്ചത് 476 പേരെയാണ്. എന്നാല്, കഴിഞ്ഞ പിണറായി സര്ക്കാര് നിയമിച്ചത് 787 പേരെയാണ്. ഇതാണ് കണക്ക്.
31 പേരാണ് തന്റെ പേഴ്സണല് സ്റ്റാഫിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാര് പരമാവധി 25 പേരെ നിയമിച്ചാല് മതിയെന്നാണ് നിര്ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25ല് കൂടുതല് നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവര്ക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ.
കഴിഞ്ഞ മന്ത്രിസഭയില് ചിലരുടേത് 27 ളം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം. കഴിഞ്ഞ ചീഫ് വിപ്പ് നിയമിച്ചത് 28 പേരെയാണ്. ഇപ്പോഴത്തെ ചീഫ് വിപ്പ് നിയമിച്ചിരിക്കുന്നത് 16 പേരെ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.പി.അനിൽകുമാർ. സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായതായി എ.പി.അനിൽകുമാർ ആരോപിച്ചു.
കൈയാങ്കളിയിൽ നിന്ന് രമ്യ മാറിനിൽക്കണമായിരുന്നുവെന്നും എംഎൽഎ ചെയ്തത് തെറ്റായിപോയെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സംയമനം പാലിക്കേണ്ടത് നേതാക്കളാണ്. ഇക്കാര്യം രമ്യ ഹരിദാസ് ഓർക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രമ്യ കെ.സി. വേണുഗോപാലിനെ കണ്ടതും തെറ്റായിപോയി. കെ.സി. വേണുഗോപാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും പിന്തുണയ്ക്കുന്ന ആളല്ല കെ.സി. വേണുഗോപാലെന്നും മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കി നിയമിക്കണമെന്ന് കാട്ടി നിയമസഭാ സെക്രട്ടറിക്ക് രമ്യ കത്ത് നൽകിയത് ഇപ്പോൾ വേണ്ടിയിരുന്നില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഎം നേതാവും മുന് എംഎല്എയുമായ എച്ച്. സലാമിനെതിരെ രൂക്ഷ വിമര്ശനവുമായി ജി. സുധാകരന് എംഎല്എ. വിവരമില്ലാത്തവന് പലതും വിളിച്ച് പറയും. കണക്കുകള് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കാതിരിക്കാന് പറ്റുമോയെന്ന് സുധാകരന് ചോദിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് ജി. സുധാകരന് പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം സലാം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച സുധാകരൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
അയാളുടെ കൈയില് കണക്കുണ്ടാകുമെന്നും കണക്ക് അയാള് അവതരിപ്പിക്കട്ടെ എന്നുമായിരുന്നു ജി. സുധാകരന്റെ പ്രതികരണം. സലാമിനെക്കുറിച്ച് മാധ്യമങ്ങള് അന്വേഷിക്കണം. അയാളുടെ ചരിത്രം പരിശോധിക്കണമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
സണ്ണി ജോസഫ് വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും ജനങ്ങളോട് അല്പമെങ്കിലും മര്യാദ കാണിക്കണെമന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗറിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് ഇടപാടിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ഇഡി നൽകിയ കത്ത് വളരെ ഗൗരവത്തില് തന്നെയാണ് കോണ്ഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കത്ത് വന്നാല് പൊലിസിന് നടപടി എടുക്കാതിരിക്കാന് കഴിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വീണാ വിജയനെതിരെ ആക്ഷേപം വന്നപ്പോള് അവര് അതിനെ നിരാകരിക്കാനോ അതിനെതിരെ ഒരു നിയമനടപടിക്കോ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില് സിപിഎം നേതൃത്വം പ്രതികരിക്കണമെന്നും അന്ധമായി ന്യായീകരിക്കുന്നതിനു പകരം വസ്തുതാപരമായ കാര്യങ്ങളെ ഉള്ക്കൊണ്ടുകൊണ്ട് അന്വേഷണത്തോട് സഹകരിക്കുമെന്ന് അവര് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് കത്തുനൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന് നേരത്തെ ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
182 കോടി വിവിധ ആളുകൾക്ക് നല്കിയ ഡയറി ലഭിച്ചുവെന്ന് ഇഡി പറഞ്ഞു. ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുടെ പേരും അതിലുണ്ട്. അവര് അത് സമ്മതിച്ചതാണ്. 182 കോടിയില് കുറഞ്ഞ തുക മാത്രമാണ് വീണയ്ക്ക് എതിരായ കേസില് ഉള്ളത്. മറ്റുള്ളവരെ എന്തുകൊണ്ട് കൈാകാര്യം ചെയ്യുന്നില്ലെന്നും ഗോവിന്ദൻ ചോദിച്ചു.
നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സിഎംആര്എല് കമ്പനിക്ക് എക്സാലോജിക്ക് ഇടപാടില് നഷ്ടം സംഭവിച്ചിട്ടില്ല. ഒന്നും മറച്ചുവയ്ക്കാന് രണ്ട് കൂട്ടര്ക്കുമില്ല. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില് വരുന്ന ഒന്നല്ല ഇടപാടെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് തള്ളിക്കളയാന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം നടത്തിയ ശേഷമുള്ളതാണ് ഇഡിയുടെ റിപ്പോര്ട്ടെന്നും ചെന്നിത്തല പറഞ്ഞു.
നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ കൈയിലാണ് റിപ്പോര്ട്ടുള്ളത്. റിപ്പോര്ട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടണമെങ്കില് തേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പി.വി. അൻവറിന് ബോർഡ് ചെയർമാൻ സ്ഥാനങ്ങള് നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആരോപണം.
പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപറേഷനിൽ നിന്നും പണം തട്ടിയെന്നും പാരിസ്ഥിതിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമിച്ചുവെന്നും വിവരാവകാശ കൂട്ടായ്മ ആരോപിക്കുന്നു.
കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള് നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Kerala
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറിയ കൗൺലിസർമാർക്ക് നോട്ടീസ് നൽകി. ഈ മാസം 22 ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം.
പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മിഷന്റെ നടപടി. നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മിഷന് മുൻപാകെ വിശദീകരണം നൽകണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മിഷൻ കേൾക്കും.
പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റുന്നതിൽ വിമർശനവുമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം. പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് സംഘടന അറിയിച്ചു.
പേരുമാറ്റം ക്ലിനിക്കൽ അന്ധതയെന്നാണ് സംഘടനയുടെ പ്രതികരണം. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പേരുമാറ്റം പ്രശ്ന പരിഹാരമാകില്ലെന്നാണ് സംഘടനയുടെ നിലപാട്.
പഴയ കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമാണ് പലയിടത്തുമുള്ളത്. പേരുമാറ്റം ആശയപരമായി തന്നെ തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പേര് മാറ്റണമെങ്കിൽ ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്ക് മാറണമെന്നും സംഘടന കൂട്ടിച്ചേർത്തു.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.
Kerala
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്.
സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. കോൺഗ്രസ് അംഗം വി.പി. മനോജ് കുമാര് പഞ്ചായത്ത് പ്രസിഡന്റാകും.
നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരെ നേരത്തെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു.
ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പിന്നാലെ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
Kerala
പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി കെ.എ. തുളസി. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിയാണ് മന്ത്രി രംഗത്തെത്തിയത്.
സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്ന് കെ.എ. തുളസി പറഞ്ഞു. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതിന് ഉദാഹരണമാണ് പ്രിയദർശിനി പദ്ധതിയെന്നും മന്ത്രി കെ.എ. തുളസി കൂട്ടിച്ചേർത്തു. നേരത്തെ മന്ത്രി ബിന്ദു കൃഷ്ണയും സിപിഎം നേതാവ് പി.കെ. ശ്രീമതിയും കാന്തപുരത്തെ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം വിഷയത്തിൽ നിലപാട് പറയാൻ മന്ത്രി കെ.എം. ഷാജി വിസമ്മതിച്ചത് ശ്രദ്ധേയമാണ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ച് മന്ത്രി സി.പി.ജോൺ. പാർട്ടി വിട്ട് മത്സരിച്ച് എംഎൽഎമാരായ നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമാണ് ശ്രമമെങ്കിൽ അത് വിലപ്പോവില്ല. ഇത് കൈയും കെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനകത്തെ ഒറ്റപ്പെടൽ മറച്ചുവെക്കാനും പാർട്ടിയുടെ യഥാർഥ വക്താവ് താനാണെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും സി.പി. ജോൺ ആരോപിച്ചു. പിണറായിക്കെതിരെ സിപിഎമ്മിനകത്ത് ശക്തമായ ചർച്ചകളും നീക്കങ്ങളും നടക്കുകയാണ്.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനവും ഒഴിയണമെന്ന ആവശ്യം ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെ ഉയർന്നിട്ടുണ്ട്. പിണറായിയുടെ പ്രസംഗ വേദികളിൽ സംസ്ഥാന നേതാക്കളും കണ്ണൂരിലെ പ്രമുഖ നേതാക്കളും പങ്കെടുക്കാത്തത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തിരുത്തണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നിർദേശത്തിന് പകരം ജനങ്ങളാണ് തിരുത്തേണ്ടതെന്നാണ് പിണറായിയുടെ നിലപാട്. ഇത് ജനങ്ങൾ തള്ളിക്കളയും. പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെടാൻ സിപിഐയെ പ്രേരിപ്പിച്ചതും പിണറായി വിജയനെതിരായ നീക്കത്തിന്റെ ഭാഗമാണെന്നും സി.പി.ജോൺ പറഞ്ഞു.